മാമാങ്കത്തിലെ കഥാപാത്രം ആവേശം കൊളളിക്കുന്നു: മമ്മൂട്ടി

single-img
25 June 2019

മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന മാമാങ്കം. കേരളത്തിലെ ചരിത്ര കഥ പറയുന്ന സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നത്. ആരാധകരെ പോലെ മാമാങ്കത്തിന്റെ ആവേശത്തിലാണ് മമ്മൂട്ടിയുമുളളത്.

Doante to evartha to support Independent journalism

മാമാങ്കം എന്ന സിനിമയിലെ കഥാപാത്രമാണ് തന്നെ ആവേശം കൊളളിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു. ഈ സിനിമയുടെ ചരിത്ര പ്രാധാന്യവും തന്നെ ആകര്‍ഷിച്ചിരുന്നു. ധീരരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. അവരുടെ ജീവത്യാഗത്തിന്റെ കഥ പുതിയ തലമുറ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും മമ്മൂട്ടി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒരു സിനിമാ നടനാകണമെന്ന് ആദ്യം അഗ്രഹിച്ചെങ്കിലും യാദൃശ്ചികമായിട്ടാണ് പീന്നിട് വക്കീല്‍ പണിക്ക് പോയത്. പക്ഷെ സിനിമയില്‍ എത്തുന്നതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു.ഏറ്റവും ഒടുവില്‍ ഒരു ചിത്രത്തില്‍ അവസരംലഭിച്ചു. ശേഷം ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങള്‍ നടന്നു. ഒരാള്‍ക്ക് അയാളുടെ തെറ്റുകള്‍ കണ്ടെത്തിയാല്‍ മാത്രമേ ഒരു നടന് അവനെ തിരുത്താന്‍ സാധിക്കുകയുളളുവെന്നും അഭിമുഖത്തില്‍ മമ്മൂട്ടി വ്യക്തമാക്കി.