ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനു മുന്‍പ് വിന്‍ഡീസിന് കനത്ത തിരിച്ചടി

single-img
25 June 2019

Doante to evartha to support Independent journalism

കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. പകരം, മുന്‍നിര ബാറ്റ്‌സ്മാന്‍ സുനില്‍ ആംബ്രിസിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഐ.സി.സിയുടെ അംഗീകാരത്തോടെയാണ് ആംബ്രിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഐ.പി.എല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മികച്ച ഫോം തെളിയിച്ച റസല്‍ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനുവേണ്ടി നാലു മത്സരങ്ങളേ കളിച്ചുള്ളൂ. കാര്യമായി തിളങ്ങാനുമായില്ല. ന്യൂസീലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ റസലിനെ കൂടാതെയാണ് വിന്‍ഡീസ് ഇറങ്ങിയത്. ഈ ലോകകപ്പില്‍ വിന്‍ഡീസിന്റേത് തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ്. ഏഴു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായിട്ടുള്ളത്.