ഇന്ത്യക്കെതിരായ തോല്‍വി; ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന് പാക് കോച്ച്

single-img
25 June 2019

Support Evartha to Save Independent journalism

ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ തോല്‍വി വളരെ വേദനാജനകമാണെന്ന് മുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍. തോല്‍വിയോടെ ആത്മഹത്യ ചെയ്യാന്‍ തനിക്ക് തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നി. എന്നാല്‍ ഇത് ഒരു മത്സരത്തിലെ പ്രകടനം മാത്രമാണെന്ന് നിങ്ങള്‍ക്കറിയാം. ഇത് വളരെ വേഗത്തില്‍ സംഭവിക്കുന്നതാണ്. നിങ്ങള്‍ ഒരു മത്സരത്തിലോ അടുത്ത മത്സരത്തിലോ പരാജയപ്പെടാം. ഇതൊരു ലോകകപ്പാണ്. മാധ്യമങ്ങളുടെ ജാഗ്രതയും ആരാധകരുടെ പ്രതീക്ഷയും അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ആര്‍തര്‍ പറഞ്ഞു.