രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ യുവാവിനെയും യുവതിയെയും പിടിച്ചുകെട്ടി തല മുണ്ഡനം ചെയ്തു

single-img
25 June 2019

ഒഡിഷയില്‍ നാട്ടുകാര്‍ ചേര്‍ന്ന് യുവാവിന്റെയും യുവതിയുടെയും തല മുണ്ഡനം ചെയ്തു. കാമുകിയെ കാണാന്‍ യുവാവ് അവളുടെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പിടികൂടി തല മുണ്ഡനം ചെയ്തത്. ഒഡിഷയിലെ മാണ്ഡുവ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.

യുവതിയും യുവാവും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ പ്രണയത്തിലാണെന്നും ആരോപിച്ചായിരുന്നു ഒരുകൂട്ടം ആള്‍ക്കാരുടെ ആക്രമണം. തുടര്‍ന്ന് ഇരുവരെയും പിടികൂടി പരസ്യമായി തല മുണ്ഡനം ചെയ്യുകയായിരുന്നു.

തല മൊട്ടയടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.