ഹൈക്കോടതിയുടെ അനുമതി; ആനന്ദ് പട്‌വര്‍ദ്ധന്‍റെ ഡോകുമെന്‍ററി കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

single-img
25 June 2019

രാജ്യത്തെ ഹിന്ദുത്വ ഭീകരവാദം ചര്‍ച്ച ചെയ്യുന്ന ആനന്ദ് പട്‌വര്‍ദ്ധന്റെ പ്രശസ്തമായ പുതിയ ഡോകുമെന്‍ററി ‘റീസണ്‍’ കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. കേരളാ ഹൈക്കോടതിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. ആദ്യം കേന്ദ്രം ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു.

Doante to evartha to support Independent journalism

ഡോക്യുമെന്ററി പ്രദർശിപ്പിക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പൊലീസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. റീസണ്‍ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് പട്‍വര്‍ധന്‍ പറഞ്ഞു. സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പട്‍വര്‍ധന്‍ പറഞ്ഞു.