മലപ്പുറം ജില്ലാ വിഭജനം; എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല: ആര്യാടന്‍ മുഹമ്മദ്‌

single-img
24 June 2019

മലപ്പുറം ജില്ല വിഭജിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് – ലീഗ് തർക്കം. ജില്ലാ വിഭജന കാര്യത്തില്‍ എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. മാത്രമല്ല ഈ കാര്യത്തില്‍ കോണ്‍ഗ്രസോ യുഡിഎഫോ ആലോചിട്ടിച്ചില്ലെന്നും ആര്യാടൻ മുഹമ്മദ്പറയുന്നു.

ജില്ലകളെ വിഭജിക്കുമ്പോള്‍ പ്ലാന്‍ ഫണ്ട് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് . അതുകൊണ്ട് മലപ്പുറത്തിന് ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. എന്നാല്‍ ആര്യാടന്‍റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ശ്രദ്ധ ക്ഷണിക്കലിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും ലീഗ് എംഎല്‍എ കെ എൻ എ ഖാദര്‍ വ്യക്തമാക്കി.

ആദ്യമായി മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം ഉയർത്തിയത് എസ്ഡിപിഐയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയിരുന്നു. ഇപ്പോള്‍ ഇവിടെ ഒരു അടിയന്തര ആവശ്യം ഉള്ളതായിട്ട് ഇവിടെ ആരും ചർച്ച ചെയ്തിട്ടില്ല. വന്നത് എസ്ഡിപിഐക്കാർ മാത്രമാണ്. അവര്‍ പറഞ്ഞ ഒരു കാര്യത്തിന് പിന്നാലെ പോകാൻ കോൺ​ഗ്രസിനോ യുഡിഎഫിനോ സമയം ഇല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം- ആര്യാടൻ മുഹമ്മദ് പറഞ്ഞു.