പാർട്ടിയിലെ അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ അവര്‍ തന്നെ പരിഹാരം കാണണം: എം എ ബേബി

single-img
24 June 2019

പാർട്ടിയിലെ അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ അവര്‍ തന്നെയാണ് പരിഹാരം കാണേണ്ടത് എന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായി ബിഹാർ സ്വദേശിനിയായ യുവതി നൽ‌കിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് എം എ ബേബിയുടെ പരാമർശം.

ബിനോയ് കോടിയേരി എന്ന വ്യക്തി പാർട്ടി അംഗമല്ലാത്തതിനാൽ ഈ വിഷയം പാർട്ടി പരിശോധിക്കേണ്ടതില്ല.
സിവാടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങൾക്കും കോടിയേരി മറുപടി നൽകിയിട്ടുണ്ട്. തുടര്‍ന്നും മാധ്യമ പ്രവർത്തകർക്ക് സംശയങ്ങളുണ്ടെങ്കിൽ കോടിയേരി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.