ലക്‌നൗ മെട്രോയിൽ നിന്നും ഇ ശ്രീധരൻ രാജിവച്ചു

single-img
24 June 2019

ലക്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉപദേശക സ്ഥാനത്തുനിന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍ രാജിവച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിവരം. .

ഇ ശ്രീധരന്റെ രാജിക്കത്ത് ലഭിച്ചെന്നും ഇതു യുപി സര്‍ക്കാരിനു കൈമാറിയിട്ടുണ്ടന്നും ലക്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2014ല്‍ ആണ് ലക്‌നൗ മെട്രോയുടെ മുഖ്യ ഉപദേശകനായി ശ്രീധരന്‍ ചുമതലയേറ്റത്. ലക്‌നൗ മെട്രോ റെയില്‍ നിര്‍മാണം ശ്രീധരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു