ഗ്രൌണ്ടില്‍ ഇന്ത്യ പാക് പോരാട്ടം; ഗ്യാലറിയില്‍ പ്രണയ സാഫല്യം; വീഡിയോ വൈറലാകുന്നു

single-img
24 June 2019

ലോകകപ്പ് മത്സരത്തില്‍ ഗ്രൌണ്ടില്‍ ചിരവൈരികളായ ഇന്ത്യ പാക് പോരാട്ടം. ഗാലറിയില്‍ ആ സമയം നടന്നത് ഒരു പ്രണയ സാഫല്യം. ഗ്രൌണ്ടില്‍ കളി പുരോഗമിക്കുന്നിടെയാണ് ഇന്ത്യന്‍ ആരാധകനായ യുവാവ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോട് പരസ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

ഗ്യാലറിയിലെ ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയായിരുന്നു പ്രൊപ്പോസിംഗ്. അപ്പോള്‍ തന്നെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച പെണ്‍കുട്ടി യുവാവിനെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. അന്‍വിത എന്ന് പേരുള്ള പെണ്‍കുട്ടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.