പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകള്‍; പുനര്‍ നിര്‍മ്മാണത്തിന് പ്രത്യേക ഫണ്ടില്ല എന്ന് കേന്ദ്രമന്ത്രി

single-img
24 June 2019

നൂറ്റാണ്ടിലെ ശക്തമായ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകൾ പുനർനിർമ്മിക്കാൻ പ്രത്യേക ഫണ്ടില്ലെന്ന് കേന്ദ്രം. ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. പതിവായുള്ള വാർഷിക അറ്റകുറ്റപണിക്കായേ ഫണ്ട് ഉള്ളൂവെന്നും പ്രളയ പുനർനിർമ്മാണത്തിനായി ഫണ്ടില്ലെന്നും നിതിൻ ഗഡ്കരി സഭയിൽ പറഞ്ഞു.

ഈ മാസം പകുതിയിൽ കേരളം സന്ദർശിച്ചപ്പോൾ ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും ദേഹം പറഞ്ഞിരുന്നു. അതേപോലെ കേന്ദ്ര പദ്ധതിയായ സാഗർമാല പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകുമെന്നും ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതൽ സഹായകരമാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.