മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

single-img
24 June 2019

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പാകിസ്താനില്‍ നിന്നുള്ള ചില ട്വിറ്റര്‍ അക്കൗണ്ടുകളാണ് ചിത്രങ്ങളടക്കം വാർത്തകൾ പ്രചരിപ്പിക്കുന്നത്.

Doante to evartha to support Independent journalism

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് അസര്‍ സൈനിക ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ദിവസേന ഡയാലിസിസ് നടത്തി വരികയാണ് അസറെന്ന് പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങൾ കടക്കുന്നത് സൈന്യം നിരോധിച്ചിരിക്കുകയാണെന്നും സംഭവം മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്‌സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. മസൂദ് അസറിനെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ ഇയാള്‍ പറയുന്നുണ്ട്.