ട്രയിൻ കടന്നുപോകുമ്പോൾ പാലം തകർന്നു; ബംഗ്ലാദേശിൽ ട്രയിൻ കനാലിൽ വീണ് നാലു മരണം

single-img
24 June 2019

ബംഗ്ലാദേശിൽ പാലം തകര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് പതിച്ച് നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.

ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലോറയിലാണ് അപകടം നടന്നത്. ഇരുപതിലധികം പേരെ ഗുരുതര പരിക്കുകളോടെ സില്‍ഹെത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്.

പോലീസും അഗ്നിരക്ഷാസേനയും തദ്ദേശവാസികളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെ തുടര്‍ന്ന് ധാക്കയില്‍ നിന്ന് വടക്കുകിഴക്ക് മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സിഗ്നല്‍ തകരാറും പാളങ്ങളിലെ തകരാറും കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടങ്ങള്‍ പതിവാണ്.