ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, സിനിമയിലെ ഒരു താരത്തിന് ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് മോഹന്‍ലാലിനായിരിക്കും: അനു മോൾ

single-img
24 June 2019

മലയാള സിനിമയില്‍ തികച്ചും വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍. താരം തന്റെ പുതിയ ചിത്രം പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത് .പ്രണയത്തിന്റെ കാര്യത്തില്‍ ഏത് നടനാണ് മുന്നിലെന്നുള്ള ചോദ്യത്തിനായിരുന്നു അനുമോളുടെ വെളിപ്പെടുത്തല്‍.

Doante to evartha to support Independent journalism

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍ ലാലിന്റെ എല്ലാ കഥാപാത്രങ്ങളോടും താല്‍പര്യമില്ലെന്ന് നടിപറയുന്നു. നമുക്ക് എല്ലാവര്ക്കും ലാലേട്ടനെ ഇഷ്ടമാണ്, എന്നാല്‍ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച്‌ പറയാനാകില്ല. അതേസമയം ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, എങ്കിലും എല്ലാ ക്യാരക്ടേഴ്സിനോടും ഇഷ്ടം വരില്ല.

സിനിമയില്‍ എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും തന്നെ ടാലന്റ് ഉള്ളവരാണ്. അങ്ങിനെ അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല’. നമ്മുടെ സിനിമയില്‍ ഒരു ടോപ്പ് സ്റ്റാറിന് ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് മോഹന്‍ലാലിനായിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയെയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്കയെ എപ്പോഴും കുറച്ച്‌ സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അതുകൊണ്ട് ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും .എന്നാല്‍ ലാലേട്ടന്‍ ആകുമ്പോള്‍ കുറച്ച്‌ റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. – അനുമോള്‍ പറയുന്നു.