അഭിനന്ദൻ വർത്തമാന്റെ മീശ ‘ദേശീയ മീശ‘യായി പ്രഖ്യാപിക്കണം: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആ‍ധിർ രഞ്ജൻ ചൌധരി ലോക്സഭയിൽ

single-img
24 June 2019

വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ മീശ “ദേശീയ മീശ”യായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവും എംപിയുമായ ആധിർ രഞ്ജൻ ചൌധരി. ലോക്സഭയിലെ തന്റെ പ്രസംഗത്തിനിടയിലാണ് അദ്ദേഹം ഇത്തരമൊരു വിചിത്രമായ ആവശ്യം ഉന്നയിച്ചത്. അഭിനന്ദൻ വർത്തമാന് ധീരതയ്ക്കുള്ള പുരസ്കാരം നൽകണമെന്നും ചൌധരി പറഞ്ഞു.

ബിജെപിയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ചൌധരി ലോക്സഭയിൽ നടത്തിയത്. കൽക്കരി, 2 ജി അഴിമതിക്കേസുകളിൽ ആരെയെങ്കിലും പിടിക്കാൻ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ ബിജെപിയ്ക്ക് കഴിഞ്ഞോയെന്ന് അദ്ദേഹം ചോദിച്ചു.

യുപിഎ സർക്കാരിന്റെ പദ്ധതികളുടേ പുനർനാമകരണം മാത്രമാണ് മോദി സർക്കാർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.