ശബരിമലയിലേത് സുവര്‍ണാവസരമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതില്‍ എന്താണ് തെറ്റ്?: വി മുരളീധരന്‍

single-img
23 June 2019

ശബരിമലയിലേത് സുവര്‍ണാവസരമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതില്‍ എന്താണ് തെറ്റെന്ന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ശ്രീധരന്‍ പിള്ള അങ്ങിനെ പറഞ്ഞത് ജനങ്ങളോടല്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തകരോടാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തകര്‍ എല്ലാം രാഷ്ട്രീമായി പ്രയോജനപ്പെടുത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു. അതേസമയം കമ്യൂണിസ്റ്റ് സംസ്കാരം കുടുംബത്തില്‍ പോലും നടത്താന്‍ കഴിയുന്നില്ല എന്ന അവസ്ഥയാണ് സിപിഎമ്മിലെന്നും അദ്ദേഹം വിമര്‍ശിച്ചു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്കായി അവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരം നിയമം നടപ്പിലാക്കുമെന്നും അതിനായി ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നും മുരളീധരന്‍ അറിയിച്ചു.