ധോണിയെ വിമര്‍ശിച്ച് സച്ചിൻ

single-img
23 June 2019

അഫ്ഗാനെതിരായ മത്സരത്തില്‍ ധോണിയും കേദാര്‍ ജാദവും നടത്തിയ സ്ലോ സ്‌കോറിങ്ങില്‍ അതൃപ്തി പ്രകടിപ്പിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മെല്ലെപ്പോക്ക് സമീപനമാണ് ഇരു ബാറ്റ്‌സ്മാന്‍മാരും കാണിച്ചതെന്ന് സച്ചിന്‍ പറഞ്ഞു.

Doante to evartha to support Independent journalism

‘ചെറുതായി നിരാശ തോന്നി. അല്‍പം കൂടി നന്നായി കളിക്കാമായിരുന്നു. ധോണിയുടെയും കേദാര്‍ ജാദവിന്റെയും പാര്‍ട്ണര്‍ഷിപ്പിലും ഞാന്‍ സന്തുഷ്ടനല്ല. 34 ഓവര്‍ സ്പിന്നിന് കളിച്ചിട്ട് നമ്മള്‍ 119 റണ്‍സാണ് എടുത്തത്. അത്ര സുഖപ്രദമായിരുന്നില്ല ഈ മേഖലയിലെ കാര്യങ്ങള്‍. ഒരു ശുഭസൂചനയും ഇത് നല്‍കുന്നില്ല’ സച്ചിന്‍ പറഞ്ഞു.

’38ാം ഓവറില്‍ കോഹ്‌ലി ഔട്ടായതിന് ശേഷം 45ാം ഓവര്‍ വരെ നമ്മള്‍ കാര്യമായി സ്‌കോര്‍ ചെയ്തില്ല.’ സച്ചിന്‍ പറഞ്ഞു. ഇന്നലെ 52 പന്തുകള്‍ നേരിട്ട ധോണി 28 റണ്‍സ് മാത്രമാണ് നേടിയത്. കേദാര്‍ ജാദവ് 68 പന്തില്‍ 52 ഉം റണ്‍സാണ് എടുത്തത്. 50 ഓവര്‍ ബാറ്റ് ചെയ്തിട്ടും സ്‌കോര്‍ കുറയാന്‍ കാരണം രണ്ടു താരങ്ങളും തുഴഞ്ഞതാണന്ന് ആരാധകരുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.