വിജയത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ രണ്ടു വിക്കറ്റുകളെന്ന് സച്ചിന്‍

single-img
23 June 2019


Doante to evartha to support Independent journalism

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ രണ്ടു വിക്കറ്റുകളെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നിലയുറപ്പിച്ച് കളിച്ചിരുന്ന അഫ്ഗാന്‍ താരങ്ങളായ റഹ്മത്ത് ഷായെയും ഹഷ്മത്തുള്ള ഷാഹിദിയെയുമാണ് 29-ാം ഓവറില്‍ ബുമ്ര പുറത്താക്കിയത്.

‘നമ്മള്‍ തിരിച്ചെത്തും വരെ മത്സരം അഫ്ഗാന്റെ വരുതിക്കായിരുന്നു. ബുമ്രയുടെ രണ്ട് വിക്കറ്റ് കളിയുടെ ദിശമാറ്റി. ഇതോടെ അഫ്ഗാന്‍ അല്‍പം ഭയന്നു. ബുമ്രയുടെ സ്പെല്ലുകള്‍ എല്ലാ മത്സരത്തിലും നിര്‍ണായകമാണ്. അദേഹത്തെ ടീം സ്മാര്‍ട്ടായി ഉപയോഗിക്കേണ്ടതുണ്ടെന്നും’ സച്ചിന്‍ മത്സര ശേഷം ഇന്ത്യ ടുഡേയോട് പറഞ്ഞു.

അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ 11 റണ്‍സിന് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സാണ് നേടാനായത്. അഫ്ഗാന്‍ 213 റണ്‍സില്‍ പുറത്തായി. ഷമി നാലും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും നേടി.