നടികര്‍ സംഘം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായില്ല; ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമെന്ന് രജനീകാന്ത്

single-img
23 June 2019

ഇന്നാണ് തമിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാസര്‍, വിശാല്‍, കാര്‍ത്തി എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പാണ്ഡവര്‍ അണിയുടെ സ്ഥാനാര്‍ഥികള്‍. നാസര്‍ പ്രഡിസന്റ് സ്ഥാനത്തേക്കും വിശാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിക്കുന്നത്. ഭാഗ്യരാജ് ആണ് നാസറിന്റെ എതിരാളി.

Support Evartha to Save Independent journalism

എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായില്ല. പോസ്റ്റല്‍ വോട്ട് ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് രജനികാന്തിന് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ഇന്നലെ വൈകിട്ടാണ് നടികര്‍ സംഘത്തില്‍ നിന്നുള്ള പോസ്റ്റല്‍ വോട്ട് താരത്തിന് ലഭിച്ചത്. തനിക്ക് വോട്ട് ചെയ്യാന്‍ സാധിക്കത്തത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഞാന്‍ ഇപ്പോള്‍ മുംബൈയില്‍ ചിത്രീകരണത്തിരക്കിലാണ്. നടികര്‍ സംഘത്തില്‍ നിന്നുള്ള പോസ്റ്റല്‍ വോട്ട് വൈകീട്ടാണ് (ജൂണ്‍ 22) എനിക്ക് ലഭിച്ചത്. പോസ്റ്റല്‍ വോട്ട് നേരത്തേ തന്നെ ലഭിക്കാന്‍ ഞാന്‍ പരിശ്രമിച്ചിരുന്നു. കാലതാമസം കാരണം വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.