`എനിക്കു വേണം ആസാദി, ആസാദി സേ ആസാദി´- വ്യത്യസ്ത മുദ്രാവാക്യവുമായി എംഎസ്എഫ്; ആസാദി തിന്നാനുള്ള സാധനമല്ലെന്ന് സോഷ്യൽ മീഡിയ • ഇ വാർത്ത | evartha
Social media watch

`എനിക്കു വേണം ആസാദി, ആസാദി സേ ആസാദി´- വ്യത്യസ്ത മുദ്രാവാക്യവുമായി എംഎസ്എഫ്; ആസാദി തിന്നാനുള്ള സാധനമല്ലെന്ന് സോഷ്യൽ മീഡിയ

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭകാലത്ത് ഉയര്‍ന്നുവന്ന മുദ്രാവാക്യമായ ‘ആസാദി’യെ തെറ്റായി വിളിച്ച് മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫ്. മുദ്രാവാക്യം തെറ്റായി വിളിക്കുന്ന എംഎസ്എഫിൻ്റെ പ്രകടന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

‘എനിക്കു വേണം ആസാദി, ആസാദി സേ ആസാദി’ എന്ന് തെറ്റായി വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളേറ്റുവാങ്ങുന്നത്.

ആസാദി എന്നുപറഞ്ഞാല്‍ തിന്നാനുള്ള എന്തോ സാധാനം ആണെന്നാണ് എംഎസ്എഫ് കരുതിയിരിക്കുന്നതാണെന്നാണ് പരിഹാസം ഉയരുന്നത്. ആസാദി സേ ആസാദി എന്നുപറഞ്ഞ് എംഎസ്എഫിന്റെ പതാക പാറിച്ചു പ്രകടനം നടത്തുന്ന പ്രവര്‍ത്തകരാണ് വീഡിയോയിലുള്ളത്.

ആസാദി എന്ന് പറഞ്ഞാൽ തിന്നാനുള്ള എന്തോ സാധനമാണെന്ന് കരുതികാണുമോ🤦‍♂️ഇത് എന്തോന്നെടൈയ്, എന്തൊരു തേപ്പെടെയ്…

Posted by Afsal Panakkad on Saturday, June 22, 2019