അസറുദ്ധീന്റെ റെക്കോഡിനൊപ്പം വിരാട് കോഹ്‌ലി

single-img
23 June 2019

ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. വിന്‍ഡീസിനെതിരായ അടുത്ത മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം കോഹ്‌ലിക്ക് സ്വന്തമാക്കാം.

നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ 244 റണ്‍സ് കോഹ്‌ലി നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരേ 82 റണ്‍സെടുത്ത കോഹ്‌ലി പാകിസ്താനെതിരേ 77 റണ്‍സടിച്ചിരുന്നു. 63 പന്തില്‍ നിന്നാണ് കോഹ്‌ലി അഫ്ഗാനെതിരേ 67 റണ്‍സെടുത്തത്. ഏകദിനത്തില്‍ കോഹ്‌ലിയുടെ 52-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്.