അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കിൽ

single-img
23 June 2019

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുന്നു. ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സമരം.തിങ്കളാഴ്ച മുതൽ സർവീസുകൾ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Support Evartha to Save Independent journalism

കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നികുതി അടയ്ക്കാതെ ജി ഫോം നല്‍കിയും, ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തവ കേരളത്തിന്റെ റോഡ് നികുതി അടയ്ക്കാതെയും പ്രതിഷേധിക്കാനാണ് നീക്കം. യാത്രക്കാര്‍ക്ക് പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്നും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടും തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും അസോസിയേഷൻ  കുറ്റപ്പെടുത്തുന്നു.