സിപിഎമ്മിന് തലവേദനയായി വീണ്ടും പീഡനക്കേസ്: പതിനാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം പഞ്ചായത്തംഗം ഒളിവിൽ

single-img
23 June 2019

തുടർ പ്രശ്നങ്ങൾ തലവേദനയായി സിപിഎം. എറണാകുളം ഏഴിക്കരയില്‍ പാര്‍ട്ടി പഞ്ചായത്തംഗം പീഡന കേസില്‍ അകപ്പെട്ടതാണ് പുതിയ പ്രതിസന്ധി. ഏഴിക്കര പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇആര്‍ സുനില്‍രാജിനെതിരെയാണ് പതിനാലു വയസുകാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

Support Evartha to Save Independent journalism

പഞ്ചായത്തംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേം തുടങ്ങി. സുനില്‍രാജിനെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. സുനില്‍രാജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഏഴിക്കര പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമുളള പരാതിയെ തുടര്‍ന്ന് സുനില്‍രാജിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ സുനില്‍രാജ് ഒളിവില്‍ പോയിരിക്കുകയാണ്.