രാജ്യത്തെ മൾട്ടി പ്ലക്‌സ്‌ സിനിമാ തീയേറ്ററുകളിൽ ഇനി മുതൽ ഇ – ടിക്കറ്റുകൾ മാത്രം

single-img
23 June 2019

രാജ്യത്തുള്ള മൾട്ടി പ്ലക്‌സ്‌ സിനിമാ തീയേറ്ററുകളിൽ ഇനി മുതൽ ഇ – ടിക്കറ്റുകൾ മാത്രമായിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. മുന്‍ മാതൃകയിലുള്ള ടിക്കറ്റുകളുടെ വിതരണം തുടരുന്ന തീയേറ്ററുകളില്‍ നികുതി വെട്ടിപ്പുകള്‍ക്കുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ടിക്കറ്റ് വിതരണം പൂര്‍ണ്ണമായും ഇലക്ട്രോണിക് രൂപത്തിലേയ്ക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍.

ഈപുതിയ തീരുമാനത്തിലൂടെ ബി2സി (ബിസിനസ്-2-കസ്റ്റമര്‍) ബിസിനസില്‍ ഇലക്ട്രോണിക് ഇന്‍വൊയിസിന്റെ പരീക്ഷണം സാധ്യമാകും. രജിസ്റ്റര്‍ ചെയ്ത മള്‍ട്ടിപ്ലക്‌സുകള്‍ ഇലക്ട്രോണിക്കായി ടാക്‌സ് ഇന്‍വോയിസ് നല്‍കേണ്ടതുണ്ട്. അതിനായി ഇ-ടിക്കറ്റുകള്‍ ടാക്‌സ് ഇന്‍വൊയിസ് ആയി നല്‍കാവുന്നതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേപോലെ ബി2സി ട്രാന്‍സാക്ഷനുകളില്‍ പലപ്പോഴും ഇടപാടുകള്‍ നേരിട്ട് നടക്കുന്നതുകൊണ്ടുതന്നെ നികുതി ചോര്‍ച്ചയ്ക്ക് കാരണമാകാറുണ്ടെന്നാണ് നികുതി വിദഗ്ധരുടെ വാദം. ഇത് തടയലാവും സര്‍ക്കാര്‍ ലക്ഷ്യംഇത് തടയാനും സര്‍ക്കാരിന് സാധിക്കും. എല്ലാത്തരം ബി2സി ട്രാന്‍സാക്ഷനുകളിലിം ഇ-ഇന്‍വൊയിസിങ് നിര്‍ബന്ധമാക്കുന്നതിന്റെ തുടക്കമാകും മള്‍ടിപ്ലക്‌സുകളിലെ ഈ മാറ്റം. പരീക്ഷണം വിജയിച്ചാല്‍ മറ്റ് ബി2സി സെഗ്മെന്റുകളിലേക്കും ഈ പരിഷ്‌കരണം നടപ്പിലാക്കും.

കൂടുതല്‍ തിയേറ്ററുകളും ഇ-ടിക്കറ്റ് സംവിധാനത്തിലേക്ക് മാറിയെങ്കിലും പഴയ സംവിധാനം തുടര്‍ന്നുപോരുന്ന തിയറ്ററുകള്‍ ഇനിയുമുണ്ട്. അവിടെയും ഇ-ടിക്കറ്റിങ് രീതിയിലേക്ക് കൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.