പാഞ്ചാലിമേട്ടിലെ കൈയ്യേറ്റം; ക്ഷേ​ത്രം നി​ൽ​ക്കു​ന്ന​ത് കൈ​യേ​റ്റ ഭൂ​മി​യി​ൽ: ജില്ലാ കളക്ടർ

single-img
23 June 2019

ഇടുക്കി ജില്ലയിലെ പാ​ഞ്ചാ​ലി​മേ​ട്ടി​ലെ ഭൂ​മി കൈ​യേ​റ്റ വി​വാ​ദ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡിന്‍റെ നിലപാടിനെ പാ​ടെ ത​ള്ളി ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ൻ. പ്രദേശത്ത് ബോ​ർ​ഡി​ന് ഒ​രി​ഞ്ചു ഭൂ​മി​പോ​ലു​മി​ല്ലെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ഇവിടെ ക്ഷേ​ത്രം നി​ൽ​ക്കു​ന്ന​ത് കൈ​യേ​റ്റ ഭൂ​മി​യി​ൽ ത​ന്നെ​യാ​ണെ​ന്നു പ​റ​ഞ്ഞ ക​ള​ക്ട​ർ കോ​ട​തി ഉ​ത്ത​ര​വി​ട്ടാ​ൽ പാ​ഞ്ചാ​ലി​മേ​ട്ടി​ലെ എ​ല്ലാ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പാഞ്ചാലിമേട്ടില്‍ പെരുവന്താനം വില്ലേജില്‍ 211/814 സര്‍വേ നമ്പറില്‍പ്പെട്ട സ്ഥലത്താണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ഈ 20 ഏക്കര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്ത് പാഞ്ചാലിമേട് വിനോദസഞ്ചാരപദ്ധതി ആരംഭിച്ചു. അതോടെ ഇവിടെ സ്ഥാപിച്ചിരുന്ന കുരിശുകള്‍ ഈ സ്ഥലത്തിനുള്ളിലായി. ഇവിടെ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കൈയ്യേറ്റ ഭൂമിയിലാണെന്ന് കളക്ടര്‍ പറയുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന‌് 22 ഏക്കർ ഭൂമിയാണ‌് ഇവിടെയുള്ളത‌്. വിവാദമായ പാഞ്ചാലിമേട് ചെങ്ങന്നൂർ പാണ്ടവൻപാറയുമായി ബന്ധപ്പെട്ടുള്ള ക്ഷേത്രത്തിന് വിട്ടുകിട്ടിയ ഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ എത്തിയിരുന്നു.