ഉന്നാവയിൽ ദലിത് ബാലികയെ പീഡിപ്പിച്ചുകൊന്നു: ചോരയിൽ കുളിച്ച് മൃതദേഹം

single-img
22 June 2019

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു. കൊത്തിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാഫിപൂരിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കാണാതായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നാവോ എസ്പി എംപി വര്‍മ വ്യക്തമാക്കി.

Support Evartha to Save Independent journalism

വീട്ടിൽ നിന്നും നൂറുമീറ്റർ അകലെ കൃഷിയിടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കട്ട കൊണ്ട് തല അടിച്ചു തകർത്ത നിലയിലായിരുന്നു. അയൽവാസിയെ സംശയമുള്ളതായി ബന്ധുക്കൾ ആരോപിച്ചു.