ഡ്രസ്സിങ് റൂമിനുള്ളില്‍വെച്ച്‌ ട്രംപ് പീഡിപ്പിച്ചെന്ന്‌ അമേരിക്കന്‍ എഴുത്തുകാരി

single-img
22 June 2019

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി. മാഗസിന്‍ കോളമിസ്റ്റായ ഇ. ജീന്‍ കരോളാണ് ട്രംപ് ന്യൂയോര്‍ക്കിലെ ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 1990കളില്‍ നടന്ന സംഭവത്തെ കുറിച്ച് തന്റെ പുതിയ പുസ്തകത്തിലാണ് കരോള്‍ വിവരിക്കുന്നത്.

Support Evartha to Save Independent journalism

‘വാട്ട് ഡു നീഡ് മെന്‍ ഫോര്‍ എ മോഡസ്റ്റ് പ്രൊപ്പോസല്‍’ എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡ്രസിങ് റൂമില്‍ ട്രംപ് അപമാനിക്കുകയായിരുന്നു എന്നാണ് ജീനിന്റെ ആരോപണം. അതേസമയം, കാരോളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.

ജീവിതത്തില്‍ ഇതുവരെ കാരോളിനുമായി കൂടികാഴ്ച നടത്തിയിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. പുസ്തകം വില്‍ക്കാനുള്ള കാരോളിന്റെ തന്ത്രം മാത്രമാണ് പുതിയ ആരോപണമെന്നും അദ്ദേഹം പ്രതികരിച്ചു. ഏകദേശം 15ഓളം സ്ത്രീകളെങ്കിലും ട്രംപിനെതിരെ പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.