അൻവറിൻ്റെ തടയണ പൊളിച്ച തഹസീൽദാർക്ക് സ്ഥലം മാറ്റം

single-img
22 June 2019

പിവി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കുന്ന ഏറനാട് തഹസില്‍ദാര്‍ പി ശുഭന് സ്ഥലമാറ്റം. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാധാരണ സ്ഥലമാറ്റം എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. .

Donate to evartha to support Independent journalism

അന്‍വറിന്റെ  ഭാര്യാപിതാവിന്റെ പേരിലുള്ള വാട്ടര്‍ തീം പാര്‍ക്കിലേക്കു വെള്ളമെടുക്കാന്‍ നിര്‍മിച്ച മലപ്പുറം, ചീങ്കണ്ണിപ്പാലിയിലെ തടയണ  ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ഈ മാസം 30 നകം പൂര്‍ണമായും പൊളിച്ചുനീക്കാനാണ് ഹൈക്കോടതി ഉത്തരവ്‌. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നതിനിടെയാണ് നടപടി. ശുഭന് പകരം പി. സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല.