മരക്കാരും മാമാങ്കവും ലുസിഫറിനെ കടത്തിവെട്ടുമെന്നാണ് പ്രതീക്ഷയെന്ന് പ്രിഥ്വിരാജ്

single-img
22 June 2019

അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി ചിത്രം മാമാങ്കം എന്നിവ ലൂസിഫറിനെ കടത്തിവെട്ടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. ലുസിഫറിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിനു പിന്നാലെ ഒരു സിനിമാ വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ദൃശ്യം എന്ന സിനിമ റിലീസ് ചെയ്‌തതിന് ശേഷമാണ് ഒരു മലയാള ചിത്രത്തിന് ഇത്രയേറെ കളക്‌ട് ചെയ്യാൻ കഴിയുമെന്നൊരു തിരിച്ചറിവ് നമുക്കുണ്ടാകുന്നത്. അടുത്തൊരു വഴിത്തിരിവാണ് ലൂസിഫറിലൂടെ ലഭിച്ച പ്രീ റിലീസിംഗ് ബിസിനസ്’- പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമ ഇന്നോളം കാണാത്ത തരത്തിൽ അതിന്റെ ബിസിനസ് മേഖലകളെയെല്ലാം ചൂഷണം ചെയ്യാൻ കഴിയുമെന്ന കാര്യം ആദ്യഘട്ടത്തിൽ തന്നെ താൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞതാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഡിജിറ്റൽ റൈറ്റ്‌സിന്റെ അപാരമായ സാദ്ധ്യതയാണ് ലൂസിഫറിലൂടെ മലയാള സിനിമയ്‌ക്ക് തുറന്നുകിട്ടിയതെന്നും ലൂസിഫർ നടത്തിയത് ഒരു കാൽവയ്‌പ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.