ആന്തൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനം പി.കെ ശ്യാമള രാജിവെച്ചു ‌

single-img
22 June 2019

പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്‌സണും വീഴ്ച പറ്റിയെന്നു സിപിഎം വിലയിരുത്തലുണ്ടായതിന് പിന്നാലെ ആന്തൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനം പി.കെ ശ്യാമള രാജിവെച്ചു .

സിപിഎം ജില്ലാ കമ്മിറ്റി അംഗവും കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. ശ്യാമളയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നും പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. ആന്തൂര്‍ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചര്‍ച്ചചെയ്യുമെന്നുള്ള വാർത്തകൾക്കിടയിലാണ് രാജി.

കഴിഞ്ഞദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നഗരസഭാധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍, കടുത്ത വിമര്‍ശനമാണു ശ്യാമളയ്‌ക്കെതിരേ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് യോഗത്തില്‍ അവര്‍ കരയുകയും ചെയ്തു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി ശ്യാമളയ്‌ക്കെതിരേ നടപടി ശിപാര്‍ശ ചെയ്തതായാണു സൂചന. നഗരസഭാധ്യക്ഷയുടെ ഏകപക്ഷീയെശെലി പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നു യോഗം കുറ്റപ്പെടുത്തിയിരുന്നു.