സർക്കാർ ഉദ്യോ​ഗസ്ഥനെക്കൊണ്ട് ഷൂ ധരിപ്പിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറൽ

single-img
22 June 2019

സർക്കാർ ജീവനക്കാരനെക്കൊണ്ട് ഷൂ ലേസ് കെട്ടിച്ച ഉത്തർപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിൽ. ബിജെപി മന്ത്രിയായ ചൗധരി ലക്ഷ്മി നാരായൺ സിങ്ങാണ് വിവാദത്തിൽ കുടുങ്ങിയത്. യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട് ഷാജഹാൻപൂരിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.

Donate to evartha to support Independent journalism

ചൗധരി ഉദ്യോ​ഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തന്നെ രംഗത്തെത്തി. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാൻ സഹായിക്കുകയാണെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നായിരുന്നു ചൗധരി പറഞ്ഞത്. യുപിയിലെ യോ​ഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ്  മന്ത്രിയാണ് ചൗധരി ലക്ഷ്മി നാരായണ്‍ സിങ്.

https://mobile.twitter.com/ANINewsUP/status/1142249310798540800?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1142249310798540800%7Ctwgr%5E393039363b636f6e74726f6c&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Futter-pradesh-minister-on-government-worker-trying-shoelace-pthg33