പാര്‍ലമെന്റില്‍ തലയില്‍ കെട്ടുമായി വരുന്നവരെ സൂക്ഷിക്കണം; അതിനകത്ത് ആയുധങ്ങളില്ലെന്ന് എങ്ങനെ കരുതാനാകും: മന്ത്രി ജി സുധാകരന്‍

single-img
22 June 2019

പാര്‍ലമെന്റില്‍ തലയില്‍ കെട്ടുമായി വരുന്നവരെ സൂക്ഷിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. ആ കെട്ടിനകത്ത് ആയുധങ്ങളില്ലെന്ന് എങ്ങനെ കരുതാനാകുമെന്നും അദ്ദേഹം ചോദിച്ചു. അതേപോലെ, ക്രിമിനല്‍ കേസിലെ പ്രതികളാണ് പല എംപിമാരെന്നും സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച എന്‍കെ പ്രേമചന്ദ്രന്‍ എംപിയെയും പരോക്ഷമായി മന്ത്രി വിമര്‍ശിച്ചു.

Support Evartha to Save Independent journalism

വെറുതെ ആളാകാന്‍വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറാതിരിക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ പാര്‍ലമെന്റില്‍ ആണോ ചെയ്യേണ്ടത്. രാജ്യത്തെ ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ സ്ഥിതി എന്താകും മന്ത്രി ചോദിച്ചു.