കോടിയേരിയും പിണറായിയും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച; കോടിയേരി പദവി ഒഴിഞ്ഞേക്കും

single-img
22 June 2019

ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന പീഡന ആരോപണം സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തി. പാർട്ടിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന വിഷയങ്ങൾ സംബന്ധിച്ചാണ് കൂടിക്കാഴ്ചയെന്നറിയുന്നു.

Support Evartha to Save Independent journalism

തിരഞ്ഞെടുപ്പ് തിരിച്ചടിയും പാർട്ടി നേരിടുന്ന പ്രതിസന്ധികളും ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരാനിരിക്കെയാണ് ഇരുവരും നിർണായക കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി സന്നദ്ധത അറിയിച്ചതായതാണ് വിവരം.

എന്നാൽ കോടിയേരിയുടെ നീക്കം പാർട്ടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തയില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.