ഇന്ത്യൻ വിമാനങ്ങള്‍ ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കില്ല; യാത്രാവഴി മാറ്റാൻ ഡിജിസിഎയുടെ തീരുമാനം

single-img
22 June 2019

അമേരിക്ക- ഇറാന്‍ ബന്ധം വഷളാകവേ ഇന്ത്യൻ വിമാനങ്ങളുടെ യാത്രാവഴി ഇറാന്റെ വ്യോമപരിധിയിൽ നിന്നും മാറ്റാൻ ഡിജിസിഎയുടെ തീരുമാനം. ഇന്നലെ അമേരിക്കൻ വ്യോമയാന നിയന്ത്രണ ചുമതലയുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഎ) അമേരിക്കൻ രജിസ്ട്രേഷനുള്ള വിമാനങ്ങളെ ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യൻ ഏജൻസിയും ഇതേ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുടെ സുരക്ഷ കരുതി ഡിജിസിഎ യുടെ തീരുമാനം അഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കൻ മിലിട്ടറിയുടെ ഡ്രോൺ ഇറാൻ തകർത്തിരുന്നു. പിന്നാലെ എഫ്എഎ ഇറാന്റെ വ്യോമ പരിധിയിൽ പ്രവേശിക്കുന്ന യാത്രാവിമാനങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ യാത്രാവിമാനങ്ങൾക്ക് നോട്ടീസ് അയക്കുകയായിരുന്നു.