വികസന പദ്ധതികള്‍ക്ക് അനുമതിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാര്‍ തെരുവില്‍ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു

single-img
22 June 2019

നാട്ടില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വൈകുന്നതും, കൃത്യമായി അനുമതികള്‍ നല്‍കാത്തതിനും
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തെരുവിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് പ്രതിഷേധിച്ച് ഗ്രാമീണര്‍. മധ്യപ്രദേശിലുള്ള രത്‌ലമിലെ ഖേദി എന്ന ഗ്രാമത്തിലെ ആളുകളാണ് നിവൃത്തിയില്ലാതെ ഇത്തരം ഒരു പ്രവര്‍ത്തനം നടത്തിയത്.

Support Evartha to Save Independent journalism

ഗ്രാമത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് ചെളിനിറഞ്ഞ നിലയിലാണ്. ജനങ്ങള്‍ക്ക് കുടിവെള്ളമില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ പ്രദേശമാകെ മലിനമായി കിടക്കുകയും കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയുമാണ്.
പഞ്ചായത്തിലെ ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പല തവണ നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിചെങ്കിലും സെക്രട്ടറി നിഷേധാത്മക നിലപാട് തുടരുകയായിരുന്നു.

ഇന്നലെയും നാട്ടുകാര്‍ സെക്രട്ടറിയെ സമീപിച്ചു. ജനങ്ങള്‍ക്കും ഗ്രാമത്തിനും അനുകൂലമായി തീരുമാനങ്ങള്‍ എടുക്കില്ലെന്ന് വ്യക്തമായതോടെ രോഷാകുലരായ ഗ്രാമീണരില്‍ ചിലര്‍ ഇയാളെ പോസ്റ്റില്‍ പിടിച്ചുകെട്ടിയിടുകയായിരുന്നു. തുടര്‍ന്ന്‍ പോലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.