കെെപ്പിഴ; ഇന്ത്യയെ അറിയാതെ പിന്തുണച്ച് പാക് ബൗളർ ഹസൻ അലി

single-img
22 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ കെെപ്പിഴ മൂലം വിമർനങ്ങൾ നേരിടുകയാണ് പാക് പേസ് ബൗളർ ഹസൻ അലി.  ഇന്ത്യയെ ‘അറിയാതെ’ പിന്തുണച്ചതിന്റെ പേരിലാണ് ഹസൻ അലിക്കെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

പാകിസ്താനെതിരായ മൽസരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മാധ്യമ പ്രവര്‍ത്തകയായ മുംതാസ് ഖാന്റെ ട്വിറ്റർ കുറിപ്പിനു മറുപടി നൽകവേയാണ് ഹസൻ അലിക്കു അബദ്ധം പറ്റിയത്. നിങ്ങളുടെ പ്രാർഥന സഫലമാകും എന്നർഥം വരുന്ന മറുപടിയായിരുന്നു ഹസൻ്റെ കമൻ്റ് വായിക്കപ്പെട്ടത്.

വിമർശനമുയർന്നതോടെ ഹസൻ അലി കമന്റ് ‍നീക്കം ചെയ്തിരുന്നു. ഇന്ത്യ തന്നെ ലോകകപ്പ് നേടുമെന്നും കുറിപ്പിൽ മുംതാസ് ഖാൻ ആശംസിക്കുന്നുണ്ട്. പാക്ക് ക്രിക്കറ്റ് താരമായ ഹസൻ അലി ഇന്ത്യയെ പിന്തുണയ്ക്കുകയാണെന്നായിരുന്നു ആരാധകരുടെ വിമർശനം.

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ തോറ്റതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പ്രശ്നങ്ങൾ തുടരുകയാണ്. ഗ്രൗണ്ടില്‍ പാക്ക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് അടക്കം ഉത്തരവാദിത്തമില്ലാതെയാണു പെരുമാറിയതെന്നു വിമർശനമുയർന്നു. പാക്ക് ടീമിലെ വിഭാഗീയ പ്രവർത്തനങ്ങളും ഇതോടെ മറനീക്കി പുറത്തുവന്നു.