ഹല്‍വ പാചകം ചെയ്ത് വിതരണം; കേന്ദ്ര സര്‍ക്കാര്‍ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ കാലങ്ങളായി തുടരുന്ന ചടങ്ങ്

single-img
22 June 2019

രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രബജറ്റ്‌ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി നടന്നു. കേന്ദ്ര ബജറ്റ്‌ രേഖകളുടെ അച്ചടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ കാലങ്ങളായി ഈ ചടങ്ങ്‌ നടത്തുന്നത്‌. ഇക്കുറി കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെയും സഹമന്ത്രി അനുരാഗ്‌ താക്കൂറിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. കേന്ദ്രബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ എല്ലാ ബജറ്റിന്‌ മുമ്പും ഹല്‍വ പാചകം ചെയ്ത് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാറുള്ളത്‌.

ഇതിന് ശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ഈ സമയത് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും വീട്ടിലേക്ക്‌ പോകാനോ കുടുംബാംഗങ്ങളോട്‌ പോലും ഫോണില്‍ സംസാരിക്കാനോ അനുമതിയുണ്ടാകില്ല. പാർലമെന്റിൽ ബജറ്റ്‌ അവതരണം വരെ ഈ നിയന്ത്രണം നീളും. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ താഴത്തെ നിലയിലുള്ള പ്രസ്സിലാൽ ബജറ്റിന്റെ അച്ചടി ജോലികള്‍ ആരംഭിക്കുന്നത്‌ ഹല്‍വ സെറിമണിക്ക്‌ ശേഷമാണ്‌.