ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അവിഹിത ബന്ധം; യുവാവിനെ സ്ത്രീയുടെ സഹോദരനും ബന്ധുക്കളും വെട്ടികൊലപ്പെടുത്തി

single-img
22 June 2019

ഹൈദരാബാദിനടുത്ത വെമുലവാഡയില്‍ മുപ്പതുകാരനായ യുവാവിനെ അവിഹിത ബന്ധത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തി. ഭര്‍ത്താവ് വിദേശത്തുള്ള വിവാഹിതയായ സ്ത്രീയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് നഗുല രവി എന്നയാളെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. യുവാവിന് ഈ യുവതിയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് ഭാഷ്യം.

പ്രദേശത്ത്ബാര്‍ബര്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. മുന്‍പേ പ്രണയം ഉണ്ടായിരുന്ന ഇരുവരും രണ്ട് മതമായതിനാല്‍ ബന്ധുക്കള്‍ വിവാഹത്തിന് വഴങ്ങിയില്ല. മാത്രമല്ല യുവതിയെ പ്രവാസിയായ ഒരു യുവാവുമായി വിവാഹം ബന്ധുക്കള്‍ നടത്തുകയും ചെയ്തു. പക്ഷെ വിവാഹ ശേഷവും യുവതി നഗുലയുമായുള്ള ബന്ധം തുടര്‍ന്നു.

വിവാഹം കഴിഞ്ഞിട്ടും യുവതിയുമായി നഗുലയ്ക്ക് ബന്ധമുള്ളതായി യുവതിയുടെ സഹോദരനും ബന്ധുക്കളും മനസിലാക്കുകയും നഗുലിന് താക്കീത് നല്‍കുകയും ചെയ്തു. പക്ഷെ യുവതിയും നഗുലയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് അറിഞ്ഞതോടെ യുവതിയുടെ സഹോദരനും മറ്റ് രണ്ട് ബന്ധുക്കളും കൂടി വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നഗുലനെ അക്രമിക്കുകയായിരുന്നു.

സുബ്രഹ്മണ്യ നഗറില്‍ തന്‍റെ ബൈക്കിന് സമീപം നില്‍ക്കുകയായിരുന്ന നഗുലിനെ മൂവര്‍ സംഘം ചേര്‍ന്ന് അരിവാളിന് വെട്ടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണം നടത്തിയ ഉടന്‍ തന്നെ പ്രതികള്‍ ഉടന്‍ തന്നെ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഹൈദരാബാദ് പൊലീസ് അറിയിച്ചു.