സ്വത്ത് തർക്കത്തെ തുടർന്ന് ഏറ്റുമുട്ടൽ; ഒരു കുടുംബത്തിലെ അഞ്ചുപേർ വെടിയേറ്റ് മരിച്ചു

single-img
22 June 2019

മധ്യപ്രദേശില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. വെറും രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടിയാണ് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ബിന പട്ടണത്തില്‍ താമസിച്ചിരുന്ന മനോഹര്‍ അഹിര്‍വാര്‍, സഞ്ജീവ് അഹിര്‍വാര്‍ എന്നീ സഹോദരങ്ങൾ രണ്ടടി ഭൂമിക്ക് വേണ്ടി തര്‍ക്കത്തില്‍ ഏർപ്പെടുകയായിരുന്നു.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മനോഹര്‍ അഹിര്‍വാറും മക്കളും ചേര്‍ന്ന് സഞ്ജീവ് അഹിര്‍വാറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. സഞ്ജീവ് അഹിര്‍വാറും അദ്ദേഹത്തിന്റെ മുത്തശ്ശിയും ഭാര്യയും രണ്ട് മക്കളുമാണ് വെടിയേറ്റ് മരിച്ചത്. അതേസമയം മനോഹര്‍ അഹിര്‍വാറിന്റെ ഭാര്യയും മക്കളും സംഭവത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.