രാജു നാരായണ സ്വാമിക്കെതിരായ അച്ചടക്കനടപടി; സമിതി റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു

single-img
22 June 2019

സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ രാജു നാരായണ സ്വാമിക്കെതിരെ അച്ചടക്ക നടപടി ഉടൻ ഉണ്ടാവില്ല എന്ന് ഉറപ്പായി. ഔദ്യോഗിക പദവിയിലെ കൃത്യവിലോപത്തില്‍ നാരായണസ്വാമിക്കെതിരെ അച്ചടക്കനടപടി ഉടൻ എടുക്കണമെന്നാവശ്യപ്പെട്ട ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി തിരിച്ചയച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയായിരുന്നു രാജു നാരായണ സ്വാമിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.

അതേസമയം സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി അഴിമതിക്കാരനാണെന്ന നാരായണസ്വാമിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന ആവശ്യം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കടുപ്പിച്ചിരിക്കുകയാണ്. രാജു നാരായണ സ്വാമി നടത്തിയപ്രസ്താവന ഐഎഎസ് സര്‍വീസ് ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം.