ഇറാന് മുകളിൽ പറക്കാൻ പേടി: അമേരിക്കന്‍ വിമാനക്കമ്പനി മുംബൈയിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു

single-img
22 June 2019

ഇറാന് മുകളിലൂടെ പറക്കാന്‍ ഭയന്ന് അമേരിക്കന്‍ വിമാനക്കമ്പനി മുംബൈയിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. അമേരിക്കയിലെ ന്യൂവാക്കില്‍ നിന്നും മുംബൈയിലേയ്ക്കുള്ള സര്‍വീസാണ് ഷിക്കാഗോ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ യുണൈറ്റഡ് അവസാനിപ്പിച്ചത്.

ഉക്രയിന്‍ റഷ്യ സംഘര്‍ഷത്തിനിടെ മലേഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് വിമാനക്കമ്പനികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.  കഴിഞ്ഞ ദിവസം അമേരിക്കയുടെ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിനിടെ, ഇന്ത്യന്‍ വിമാനക്കമ്പനികളും അമേരിക്കയിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ.

അതേസമ്യം, ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷമായതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളും ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞത് 150 പെരെങ്കിലും കൊല്ലപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതുകൊണ്ടാണ് ഇറാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള നീക്കം ഒഴിവാക്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.