നടൻ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി രണ്ടാമതും വിവാഹിതനായി

single-img
22 June 2019

പ്രശസ്ത തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി രണ്ടാമതും വിവാഹിതനായി. മുംബൈ സ്വദേശിനിയായ നീല ഷാ ആണ് വധു. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ നീലിമയാണ്. ആ ബന്ധത്തില്‍ ഇരുവര്‍ക്കും അന്‍വിത എന്ന മകളുമുണ്ട്.

വിവാഹക്കാര്യം ബോബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വധു നീല ഷാ എംബിഎ ബിരുദധാരിയും യോഗ ഇന്‍സ്ട്രക്ടര്‍ കൂടിയുമാണ്.

‘ഇന്ന് ഞാന്‍ വിവാഹിതനായി..ഇതെനിക്ക് പുതിയ തുടക്കമാണ്.. എന്നെ അനുഗ്രഹിക്കണം. ഞാന്‍ 2005-ല്‍ വിവാഹിതനായി 2016-ല്‍ സമാധാനപരമായി വിവാഹമോചിതനുമായി. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്. എന്റെ കുടുംബം എന്നെ പൂര്‍ണ്ണമായും ഇതില്‍ പിന്തുണയ്ക്കുന്നു.’ വിവാഹ വാര്‍ത്ത പങ്കുവച്ചുകൊണ്ട് അല്ലു ബോബി കുറിച്ചു