ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സ്പിന്നില്‍ കുരുക്കി അഫ്ഗാനിസ്താന്‍; വിജയിക്കാന്‍ വേണ്ടത് 225 റണ്‍സ്

single-img
22 June 2019

ലോകകപ്പില്‍ തുടര്‍ച്ചയായ ജയം തേടിയെത്തിയ ഇന്ത്യയെ തളച്ച് അഫ്ഗാനിസ്താന്‍. രണ്ടാമത് ബാറ്റു ചെയ്യുന്ന അഫ്ഗാന് 225 റണ്‍സാണ് വിജയലക്ഷ്യം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിലെ ഇന്ത്യയുടെ മോശം സ്‌കോറുകളിലൊന്നാണിത്. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ ഇന്ത്യക്ക് നഷ്ടപ്പെടുമ്പോള്‍ വെറും 7 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. അടുത്ത ഓപ്പണര്‍ രോഹിത് പത്ത് പന്തില്‍ വെറും ഒരു റണ്‍സാണ് എടുത്തത്. തുടര്‍ന്ന് വന്ന ലോകേഷ് രാഹുലും വിരാട് കോലിയും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. ഇതില്‍ രാഹുല്‍ 53 പന്തില്‍ 30 റണ്‍സെടുത്തു. 63 പന്തുകളില്‍ 67 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കേദാര്‍ ജാദവും ഫിഫ്റ്റി സ്വന്തമാക്കി.

അതേസമയം അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. വലിയ ടീം എന്ന് കരുതിയ ഇന്ത്യയെ റണ്ണെടുക്കാന്‍ സ്പിന്നര്‍മാര്‍ അനുവദിച്ചില്ല. ഇന്ത്യയുടെ വിജയ് ശങ്കര്‍ 29 റണ്‍സെടുക്കാന്‍ ചെലവിട്ടത് 41 പന്തുകള്‍. ധോണിയാവട്ടെ 28 റണ്‍സെടുത്തത് 52 പന്തില്‍ നിന്ന്. അഫ്ഗാനായി റാഷിദ് ഖാനും മുജീബും മികച്ച ബൗളിംഗാണ് കാഴ്ച്ചവെച്ചത്. ഇരുവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു. മറുവശത് നബിയും ഗുല്‍ബാദിനും രണ്ട് വിക്കറ്റ് വീഴ്ത്തി.