സോഷ്യൽ മീഡിയയിൽതരംഗമായി 18ാം പടിയിലെ മമ്മൂട്ടിയുടെ കിടിലൻ ഫോട്ടോകൾ

single-img
22 June 2019

സോഷ്യൽ മീഡിയയിൽ തരംഗം തീര്‍ക്കുകയാണ് 18ാം പടിയിലെ മമ്മൂട്ടിയുടെ കിടിലൻ ഫോട്ടോകൾ. പ്രശസ്തനായ തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട് മമ്മൂട്ടി. ഇതിന്റെ ഫോട്ടോകളാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

സിനിമയില്‍ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകനായ ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.