മാതാപിതാക്കൾ ശകാരിച്ചു; പ്ലസ് വൺ വിദ്യാർത്ഥി പഠിച്ചിരുന്ന സ്കൂളിലെത്തി ആത്മഹത്യ ചെയ്തു

single-img
21 June 2019

പാലയിൽ മാ​താ​പി​താ​ക്ക​ൾ ശ​കാ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത്​ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി സ്‌​കൂ​ൾ വ​ള​പ്പിൽ തൂ​ങ്ങി​മ​രി​ച്ചു. ഇന്നലെ രാവിലെയാണ് സ്‌​കൂ​ൾ വ​ള​പ്പി​ലെ നെ​ല്ലി​മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.

ഉ​ഴ​വൂ​ർ സ്വ​ദേ​ശി​യാ​യ 16കാ​രനാണ് ആത്മഹത്യ ചെയ്തത്. പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​തെ കൂ​ട്ടു​കൂ​ടി ന​ടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിനാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് സൂചനകൾ.

മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വു​മാ​യി വി​ദ്യാ​ർ​ഥി വാ​ക്കു​ത​ർ​ക്ക​മുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഇതോടെ പാ​ലാ​യി​ലെ അ​മ്മ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്നെ​ന്ന് പ​റഞ്ഞ് ബു​ധ​നാ​ഴ്ച രാ​ത്രിയോടെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കുകയായിരുന്നു.

വീ​ട്ടി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള ഇ​ട​ക്കോ​ലി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വളപ്പിലാണ് ആത്മഹത്യ ചെയ്തത്. ​വി​ടെ​യാ​ണ് മരണപ്പെട്ട കുട്ടി പ​ത്താം ക്ലാ​സു​വ​രെ ഇപ​ഠി​ച്ച​ത്. രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി​യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് കുട്ടി തൂങ്ങിനിൽക്കുന്നത് ശ്രദ്ധിച്ചത്.