മൃതദേഹത്തിൽ നിന്നും മാല മോഷ്ടിച്ച സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

single-img
21 June 2019

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ വെച്ച് സ്ത്രീയുടെ മൃതദേഹത്തിൽ നിന്നും സ്വർണ്ണ താലി മാല മോഷ്ടിച്ച ജീവനക്കാരിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ നിർദേശം നൽകി. ഇന്നലെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്.

ഇന്ന് രാവിലെ ഇവര്‍ മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ബന്ധുക്കള്‍ ഇവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ അവര്‍ പോലീസിനെ സമീപിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.