ഇത് രാവണന്റെ ലങ്ക; ശ്രീലങ്ക ആദ്യമായി വിക്ഷേപിച്ച സാറ്റലൈറ്റിന്‍റെ പേര് – ‘രാവണ1’

single-img
21 June 2019

ശ്രീലങ്ക തങ്ങള്‍ ആദ്യമായി വിക്ഷേപിച്ച സാറ്റലൈറ്റിന്നല്‍കിയ പേര് രാവണ-1 . ഭാരതത്തിന്റെ ഇതിഹാസ കാവ്യമായ രാമായണത്തിലെ പ്രധാന കഥാപാത്രവും ശ്രീരാമന്‍റെ പ്രതിയോഗിയുമായ രാവണന്‍റെ രാജ്യമാണ് ലങ്ക. ഈ മാസം 17ന് ലങ്ക വിക്ഷേപിച്ച രാവണ-1ന്‍റെ ഭാരം1.05 കിലോയാണ്.

മഹാഭാരതത്തില്‍ രാവണന്‍ ലങ്കയിലേക്ക് കടത്തിയ സീതയെ വീണ്ടെടുക്കുന്നതിനായാണ് പിന്നീട് രാമ-രാവണ യുദ്ധം നടക്കുന്നത്. ഈ യുദ്ധത്തിന് ഒടുവില്‍ രാവണനെ വധിച്ചാണ് ശ്രീരാമന്‍ സീതയുമായി ലങ്കയില്‍നിന്ന് തിരിക്കുന്നത്. ഭാരതീയ മിത്തോളജിയില്‍ രാവണന്‍ വില്ലന്‍ കഥാപാത്രമാണ്. ഉത്തരേന്ത്യയില്‍ രാവണ നിഗ്രഹം ആഘോഷവും ദ്രാവിഡര്‍ക്കിടയില്‍ ആരാധനയുമാണ്.