സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണം

single-img
21 June 2019

സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ജലശുചീകരണ നിലയത്തിനുനേരേ മിസൈൽ ആക്രമണം. ഹൂതി തീവ്രവാദികളാണ് ജിസാനിലെ ശുഖൈഖ് സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ളാന്റിനുനേരെ വ്യാഴാഴ്ച രാത്രി ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ആക്രമണത്തിനു ഉപയോഗിച്ചത് ഏതുതരത്തിലുള്ള മിസൈലാണ് എന്ന് കണ്ടെത്താൻ പരിശോധന നടത്തിവരികയാണ്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.