ശബരിമല യുവതീപ്രവേശന വിഷയം; സ്വകാര്യ ബിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

single-img
21 June 2019

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്വകാര്യ ബിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. ബില്ലിന്മേൽ ചർച്ച എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും.

Support Evartha to Save Independent journalism

ശബരിമല ശ്രീധര്‍മശാസ്ത്ര ക്ഷേത്ര ബില്‍ എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുന്നത്. ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം തടയാന്‍ ബില്ല് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.