തന്നെ പിരിച്ചു വിടാനുള്ള നീക്കം കോടികളുടെ അഴിമതി കണ്ടുപിടിച്ചതിൻ്റെ പ്രതികാര നടപടി: രാജു നാരായണ സ്വാമി

single-img
21 June 2019

തന്നെ പിരിച്ചു വിടുവാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ രാജു നാരായണ സ്വാമി ഐഎഎസ്. നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിന് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടാനുള്ള ശുപാര്‍ശയെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്ന കാര്യം പത്രങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും  അദ്ദേഹം പ്രതികരിച്ചു. അഴിമതി കണ്ടുപടിച്ചതിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും രാജു നാരായണ സ്വാമി പറഞ്ഞു. തനിക്ക് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരള കേഡറില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവി വഹിക്കുന്ന രാജു നാരായണ സ്വാമിക്ക് 10 വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെയാണ് പിരിച്ചുവിടാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.