വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പമ്പുകളിൽ പോകണ്ട; സൂപ്പർ മാർക്കറ്റുകളിൽ പെട്രോളും ഡീസലും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

single-img
21 June 2019

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ തേടി പോകുന്നതിന് അറുതി വരുന്നു. പലചരക്കു സാധനങ്ങള്‍ വാങ്ങുന്ന കൂട്ടത്തില്‍ ഇനി മുതല്‍ പെട്രോളും ഡീസലും വാങ്ങാം. അതിൻ്റെ ഭാഗമായി പെട്രോളും ഡീസലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രസര്‍ക്കാരിന്റെ നൂറുദിന പരിപാടികളിലൊന്നായി പദ്ധതി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ക്യാബിനറ്റ് നോട്ട് തയ്യാറാക്കുന്ന തിരക്കിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് പെട്രോളിയം മന്ത്രാലയം.

സാമ്പത്തിക വിദഗ്ധന്‍ കിരീത് പരേഖിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പുതിയ നീക്കത്തിൻ്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ ഔട്ട്‌ലെറ്റിന് അടിസ്ഥാന സൗകര്യങ്ങളും ബാങ്ക് ഗാരണ്ടിയും വേണമെന്നുള്ള നിബന്ധനയില്‍ ഇളവ് വരുത്തും. ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, സൗദി അരാംകോ തുടങ്ങിയ വന്‍കിട ഭീമന്‍മാര്‍ അവസരം വിനിയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അതേ സമയം ഇന്ധനം വീടുകളിലെത്തിക്കുന്ന പദ്ധതി നിലവില്‍ പൂനെയില്‍ നടപ്പിലാക്കിക്കഴിഞ്ഞു.